തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ മതിയായ കലാ കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് മുമ്പ് കലാകായിക പ്രവൃത്തി പരിചയ അധ്യാപകർ ഇല്ലാത്തിടത്തും പ്രസ്തുത പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുവാൻ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉചിത നടപടി സ്വീകരിക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറിക്ക് കൈമാറിയത്.
കലാ കായിക അധ്യാപകരുടെ ക്ഷാമം ബാലാവകാശ കമ്മീഷൻ കണ്ടില്ലെന്ന് നടിക്കുന്നു.
കലാ – കായിക പ്രവൃത്തി പരിചയ പീരിയഡുകൾ പഠിപ്പിക്കുവാൻ മതിയായ പ്രവൃത്തി പരിചയമുള്ള അധ്യാപകർ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പൂർണ്ണമായി നിയമിക്കപ്പെട്ടില്ല. ആവിശ്യമായ അധ്യാപകരിൽ പകുതി തസ്തികകളിൽ പോലും നിയമനം പൂർത്തിയായിട്ടില്ല.
മറ്റ് ഫണ്ടുകൾ വിനിയോഗിച്ച് താത്കാലിക കലാ കായിക അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിന് ആവിശ്യമായ നിർദ്ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്നുമില്ല. കലാ കായിക അധ്യാപകരുടെ ക്ഷാമം ബാലാവകാശ കമ്മീഷൻ കണ്ടില്ലെന്ന് നടിക്കുന്നു. ഇതിനുള്ള ഇടപെടൽ കമ്മീഷന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. കലാ കായിക അധ്യാപകർ ഇല്ലാത്തിടത്ത് താല്പര്യമുള്ള കുട്ടികളെ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് തടയുവാൻ ബാലാവകാശ കമ്മിഷന് യാതൊരു അധികാരവും ഇല്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ഭാഗത്തു നിന്നുള്ള പരാതികളിലല്ല കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
2025 ജൂലൈ മാസത്താണ് കമ്മീഷൻ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. കലാ കായിക പീരിഡുകൾ മറ്റ് വിഷയങ്ങൾക്ക് മാറ്റി വയ്ക്കരുതെന്നാണ് കമ്മീഷന്റെ നിർദ്ദേശം. ഇത് പാലിച്ച് പൊതു വിദ്യാഭാസ വകുപ്പ് ആവിശ്യമായ ചർച്ച നടത്താതെ അനുകൂല നിർദ്ദേശം പുറപ്പെടുവിച്ചു . സ്‌കൂളുകളിൽ കലാ കായിക പഠനത്തിന് താല്പര്യമുള്ള കുട്ടികളെ പൂർണ്ണമായി അമുഖ്യമുള്ള മേഖലകളിൽ പ്രോത്സാഹിപ്പിച്ചെടുക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല. കലാ കായിക അധ്യാപകർ ഇല്ലാത്തിടത്താണ് കുട്ടികൾ വെറുതെ ഇരിക്കുന്നത് ഒഴിവാക്കുവാൻ മറ്റ് വിഷയങ്ങൾ കുട്ടികളുടെ താല്പര്യപൂർവ്വം അധ്യാപകർ പഠിപ്പിച്ചു വരുന്നത്. അത്തരത്തിൽ കുട്ടികളുടെ ഭാഗത്തു നിന്നുള്ള പരാതികളിലല്ല കമ്മീഷൻ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
ബാലാവകാശ കമ്മീഷന്റെ വിചിത്ര ഉത്തരവ് റദ്ദ് ചെയ്യാൻ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നു.
കലാ കായിക പീരിഡുകളിൽ അധ്യാപകർ ഇല്ലെങ്കിൽ കുട്ടികളെ നിയന്ത്രിക്കുവാൻ അധ്യാപകരില്ലാതെ ഗ്രൗണ്ടിൽ തുറന്ന് വിടുവാൻ കഴിയുന്നതല്ല. അതൊഴിവാക്കാനാണ് മറ്റ് വിഷയങ്ങളിലെ അധ്യാപകർ പ്രസ്തുത സമയം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകി വരുന്നത്. അതിനാൽ മതിയായ കലാ കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിന് മുമ്പ് അധ്യാപകർ ഇല്ലാത്തിടത്തും കലാ കായിക പ്രവൃത്തി പരിചയ പീരിഡുകൾ മറ്റ് വിഷയങ്ങൾക്ക് മാറ്റി വയ്ക്കരുതെന്നും പഠിപ്പിക്കരുതെന്നുമുള്ള ബാലാവകാശ കമ്മീഷന്റെ വിചിത്ര ഉത്തരവ് റദ്ദ് ചെയ്യാൻ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്
