വെള്ളാപ്പള്ളി നടേശൻ നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ നേതാവെന്ന് എ. വിജയരാഘവൻ

മലപ്പുറം: വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് കരുതുന്നില്ലെന്നും ഒരാളും അങ്ങനെ പറയുന്നത് കേട്ടിട്ടില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയനിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ പൊതുധാരണയ്ക്ക് വിരുദ്ധമാണെങ്കിൽ അതിനെ സിപിഎം വിമർശിക്കാറുമുണ്ട്. നവോത്ഥാനത്തിന് ഒരുപാട് സംഭാവനകൾ നൽകിയ എസ്എൻഡിപിയുടെ നേതാവാണ് അദ്ദേഹമെന്നും വിജയരാഘവൻ പറഞ്ഞു.

തെക്കൻ കേരളത്തിൽ മുസ്‌ലിംലീഗിന് അർഹമായ പരിഗണന കിട്ടുന്നില്ലെന്നും വിജയരാഘവൻ

യുഡിഎഫിൽ കൂടുതൽ ജനപിന്തുണയുള്ള പാർട്ടിയാണ് മുസ്‌ലിംലീഗ്. എന്നാൽ തെക്കൻ കേരളത്തിൽ പലയിടത്തും അവർക്ക് അർഹമായ പരിഗണന കിട്ടുന്നില്ല. കോൺഗ്രസ് മത്സരിക്കുന്നിടത്ത് ലീഗ് സഹായിക്കും. എന്നാൽ ലീഗിന് തിരികെ കോൺഗ്രസ് പിന്തുണ കിട്ടാറില്ലെന്നത് വസ്തുതയാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് ലീഗ് കീഴ്‌പ്പെടുന്നതിനെതിരേ വിവിധ മുസ്‌ലിം സംഘടനകൾക്ക് വിയോജിപ്പുണ്ട്. ഭൂരിഭാഗവും ലീഗിന്റെ ഈ നിലപാടിനൊപ്പമല്ലെന്നും വിജയരാഘവൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →