നാ​ലു​വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

ഇ​ടു​ക്കി: പ​ണി​ക്ക​ൻ കു​ടി​യി​ൽ നാ​ലു​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ണി​ക്ക​ൻ​കു​ടി പ​റു​സി​റ്റി പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ഷാ​ല​റ്റി​ന്‍റെ ഭാ​ര്യ ര​ഞ്ജി​നി​യാ​ണ് നാ​ലു​വ​യ​സു​ള്ള മ​ക​ൻ ആ​ദി​ത്യ​നെ കൊ​ല​പ്പെ​ടു്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 20 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ പ​ണി​ക​ഴി​ഞ്ഞ് ഷാ​ല​റ്റ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ൻ ആ​ദി​ത്യ​നെ ജ​ന​ൽ ക​മ്പി​യി​ൽ കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ലും ഭാ​ര്യ ര​ഞ്ജി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ഇ​വ​ർ മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

അ​സു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തി​നാ​ൽ മാ​ന​സി​ക​മാ​യി ചെ​റി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു.

ഇ​ട​ത്ത​രം സാ​മ്പ​ത്തി​ക സ്ഥി​തി​യി​ലു​ള്ള കു​ടും​ബ​മാ​ണ്. ര​ഞ്ജി​നി​ക്ക് അ​സു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തി​നാ​ൽ മാ​ന​സി​ക​മാ​യി ചെ​റി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. മു​ൻ​പ് ഇ​തി​നും മ​രു​ന്ന് ക​ഴി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ര​ഞ്ജി​നി​യെ വീ​ണ്ടും .ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ഇ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭ​ർ​ത്താ​വ് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →