കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് – 66), ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്. നവംബർ 21 ന് രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു കാട്ടാനകള്‍ ഇവരുടെ ബൈക്കിനു നേരെ പാഞ്ഞടുത്ത് തുമ്പിക്കൈയ്ക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് ദൂരെ വീണു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
കാട്ടാനക്കൂട്ടത്തില്‍ വളരെ ചെറിയ കുട്ടിയാന ഉണ്ടായിരുന്നതുകൊണ്ടാവാം ആനക്കൂട്ടം മറ്റ് പ്രകോപനങ്ങളില്ലാതെ ആക്രമണകാരികളായതെന്നാണ് കരുതുന്നത്. ഉച്ചത്തിലുള്ള ചിന്നംവിളികേട്ട് ഓടിയെത്തിയ വനം വാച്ചറാണ് ആനക്കുട്ടത്തെ തുരത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാവിലെ അടുത്തുള്ള ജംഗ്ഷനില്‍ ചായകുടിച്ച് പണിക്ക് പോകാനായി ബൈക്കില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. കോതമംഗലം താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരെയും വിദഗ്ദ ചികിത്സക്കായി കോചമംഗലം ധർമഗിരി ആശുപത്രിയിലേക്കുമാറ്റി.
