പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡിപ്പിച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ

.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ന​വം​ബ​ർ മൂ​ന്നി​ന് ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ത്തേ​രി പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട് ദേ​വ​ര്‍​ഷോ​ല ച​മ്പ​കൊ​ല്ലി ഉ​ന്ന​തി​യി​ലെ കു​മാ​ര്‍ എ​ന്ന അ​ച്ചു(20) ആ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​യെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​സി​ല്‍ ക​യ​റ്റി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

മു​ത്ത​ശി​യു​ടെ വീ​ട്ടി​ല്‍ പോ​കാ​ന്‍ ബ​ത്തേ​രി ബ​സ് സ്റ്റാ​ന്‍റി​ൽ നി​ന്ന കു​ട്ടി​യെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​സി​ല്‍ ക​യ​റ്റി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. നാ​ല് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഏ​ഴാം തീ​യ​തി കു​മാ​ര്‍ വീ​ട്ടി​ലി​ല്ലാ​ത്ത സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →