ന്യൂഡല്‍ഹി: 2008ലെ ബാട്ലഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്‍സ്പെകടര്‍ മോഹന്‍ ചന്ദ് ശര്‍മയ്ക്ക് ധീരതയ്ക്കുള്ള മെഡല്‍. 2008 സെപ്തംബര്‍ 19നാണ് ഡല്‍ഹി ജാമിയാ നഗറിലെ ബാട്ല ഹൗസില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് സംശയിച്ച രണ്ട് പേര് സ്പെഷ്യല്‍ സെല്ലിന്റെ ഓപ്പറേഷനില്‍ വെടിയേറ്റ് മരിച്ചു. ഓപ്പറേഷന് നേതൃത്വം നല്കി ഇന്‍സ്പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മയും വെടിവെപ്പില്‍ കൊല്ലപ്പെടുകയായിരുന്നു.
കേസിലെ പ്രതി ഷെഹ്സാദ് അഹമ്മദിന് ഡല്‍ഹി സാകേത് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഷെഹ്സാദാണ് മോഹന്‍ ചന്ദ് ശര്‍മയെ വെടിവെച്ചതെന്ന് തെളിഞ്ഞതോടെയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

