പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി; വകുപ്പുകളിലെ തലവന്മാരും ഉദ്യോഗസ്ഥന്മാരും വിദേശ എംബസികളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു. സർക്കാർ വിലക്കിയിരുന്നു

തിരുവനന്തപുരം:പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടുണ്ടോ, സംസ്ഥാന വകുപ്പുതല ഉദ്യോഗസ്ഥന്മാർ നേരിട്ട് വിദേശഎംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് ലോകായുക്ത പ്രോട്ടോക്കോള്‍ ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി പൊതുഭരണ വകുപ്പ് സെക്രട്ടറി കൃഷ്ണഭട്ട് റിപ്പോർട്ട് നൽകി. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായിട്ടുണ്ട്. സർക്കാരിൻറെ വിവിധ വകുപ്പുകളിലെ തലവന്മാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലെ എംബസികളുമായും വിദഗ്ധരുമായും ബന്ധപ്പെട്ടിരുന്നു. ഈ വിവരം നേരത്തെ സർക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം ഇടപെടലുകൾ ചട്ടലംഘനം ആണെന്നും സംസ്ഥാന താല്പര്യങ്ങൾക്കും നിലവിലുള്ള നയങ്ങൾക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് 2019 നവംബർ 20ന് ഒരു ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു.

യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ സി ആപ്റ്റിൽ എത്തിക്കുകയും അവിടെ നിന്ന് അത് വിതരണം ചെയ്യുകയും ചെയ്ത സംഭവം വിവാദമായ സമയത്താണ് ഈ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.

വകുപ്പുതല ഉദ്യോഗസ്ഥന്മാരെ ഇത്തരത്തിൽ വിദേശ എംബസികളുമായി ബന്ധപ്പെടാൻ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ല. മറിച്ച് ഏതെങ്കിലും വിദേശ സർക്കാരും സ്ഥാപനങ്ങളും ബന്ധപ്പെട്ടാൽ ആ വിവരം ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയെ അറിയിക്കുകയും വകുപ്പു മേധാവികൾ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടോ എന്ന് സെക്രട്ടറിമാർ ഉറപ്പുവരുത്തുകയും വേണം. അങ്ങനെ ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിൽ എങ്കിൽ വകുപ്പ് സെക്രട്ടറിമാർ അതിനെ വിലയിരുത്തണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.

ഉത്തരവിന്‍റെ പകർപ്പ് താഴെ:

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →