റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി

.അംബാല: . ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ഹരിയാണയിലെ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തി.. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. എയർ ചീഫ് മാർഷൽ എ.പി. സിങ് ഉൾപ്പെടെയുള്ളവരുടെ സന്നിധ്യത്തിലായിരുന്നു മുർമു റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തിയത്.

രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത് രണ്ടാംതവണയാണ്

ഇത് രണ്ടാംതവണയാണ് രാജ്യത്തിൻറെ സർവ സൈന്യാധിപകൂടിയായ രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്. 2023 ഏപ്രിൽ എട്ടിന് സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തിൽ രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. അന്ന് അസമിലെ തേസ്പുർ വ്യോമസേനാ സ്റ്റേഷനിൽനിന്നായിരുന്നു സഞ്ചാരം..

‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ ഇന്ത്യ റഫാൽ വിമാനങ്ങൾ ഉപയോഗിച്ചിരുന്നു

ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ദസ്സൊ ഏവിയേഷൻ നിർമ്മിച്ച റഫാൽ യുദ്ധവിമാനങ്ങൾ 2020 സെപ്റ്റംബറിൽ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ വെച്ചാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിൽ ഇന്ത്യ റഫാൽ വിമാനങ്ങൾ ഉപയോഗിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →