കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഈ വര്‍ഷം ഇതുവരെ മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തും ആലപ്പുഴയിലുമായിരുന്നു ആദ്യ രണ്ടു കേസുകള്‍. തിരുവനന്തപുരത്ത് കോളറ ബാധിച്ചയാള്‍ മരണപ്പെട്ടിരുന്നു. .
