തൃശ്ശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് സ്വരാജ് റൗണ്ടിൽനിന്നും പരീക്ഷണ ഓട്ടം നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല. ഒക്ടോബർ 16 വ്യാഴാഴ്ചയായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും റവന്യൂ മന്ത്രി കെ. രാജനും മാധ്യമപ്രവർത്തകരും കയറിയ ബസ് കന്നിയോട്ടം നടത്തിയത്.
ബസിന് 34 വർഷത്തിലേറെ പഴക്കവുമുണ്ട്.
ഫിറ്റ്നസ് ഇല്ലെന്ന് വകുപ്പുമന്ത്രിയും അറിഞ്ഞില്ല. ബസിന്റെ ഫിറ്റ്നസ് 2024 മാർച്ച് 23-ന് കഴിഞ്ഞതാണ്. ബസിന് 34 വർഷത്തിലേറെ പഴക്കവുമുണ്ട്.
1991 ജൂൺ 10-ന് നിരത്തിലിറക്കിയ ബസാണിത്. കൊച്ചിയിൽ വിനോദസഞ്ചാരികൾക്കായി സർവീസ് നടത്തുന്ന ബസാണ് തൃശ്ശൂരിലെത്തിച്ചത്. തൃശ്ശൂരിൽനിന്ന് പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് ദിവസവും സർവീസ് നടത്താനാണ് പദ്ധതി
