ബിലാസ്പൂർ | ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു
15 പേർ മരിച്ചതായും മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ കുമാർ സ്ഥിരീകരിച്ചു. അപകടസമയത്ത് 30-ൽ അധികം ആളുകൾ ബസിലുണ്ടായിരുന്നുവെങ്കിലും കൃത്യമായ എണ്ണം വ്യക്തമല്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ബല്ലു പാലത്തിന് സമീപം ഒരു കുന്നിൻ ചെരുവിൽ നിന്നും വലിയ അളവിൽ മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു.
