റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ഹണിട്രാപ്പ് മര്‍ദനം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പത്തനംതിട്ട \ കോയിപ്രം ഹണിട്രാപ്പ് മര്‍ദനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. . പ്രതികള്‍ സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും.

ജയേഷിനേയും രശ്മിയേയും കോടതി റിമാന്റ് ചെയ്തു

പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കും. ജയേഷിനേയും രശ്മിയേയും കോടതി റിമാന്റ് ചെയ്തു. കോയ്പ്രം പോലീസ് പിന്നീട് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളില്‍ യുവദമ്പതികളുടെ ക്രൂരതകള്‍ക്ക് ഇരകളായത്. സൗഹൃദം നടിച്ച് യുവാക്കളെ വീട്ടിലെത്തിച്ചായിരുന്നു ക്രൂരമര്‍ദ്ദനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *