വിഴിഞ്ഞം: വീട്ടില്‍ കയറി മോഷണം നടത്തിയ സംഭവത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് വീണ്ടും അതേ വീട്ടിലെത്തി വീട്ടുടമയായ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു. മുല്ലൂര്‍ സ്വദേശി സഞ്ചുവിനെയാണ് ആക്രമിച്ചത്. ഓഗസ്റ്റ് 24 ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
സഞ്ചുവിന്റെ പരാതിയുടെ തുടര്‍ന്ന് വാര്‍തട്ടുവിള സ്വദേശി കിച്ചുകുമാറിനെ(29) അറസ്റ്റുചെയ്തു. എസ്.എച്ച്.ഒ. ആര്‍.പ്രകാശ്, എസ്.ഐ.മാരായ എം.പ്രശാന്ത്, അനില്‍കുമാര്‍, വിജയകുമാര്‍ എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
