ഡല്‍ഹി: ഒരുവയസുകാരിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി ബിജ്വാസനില്‍ നടന്ന സംഭവത്തില്‍ ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്. യുവാവ് തങ്ങളുടെ വീട്ടില്‍ നിന്ന് കുട്ടിയെ എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുറച്ചുസമയത്തിനകം കുട്ടിയുടെ കരച്ചില് കേട്ട് യുവാവിന്റെ വീട്ടില്‍ ചെന്നെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു
