കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിച്ചു

കടുത്തുരുത്തി: കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിക്ക് പുതുജീവന്‍. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് സിറിള്‍ ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.സംഭവം കണ്ട പിതാവ് സിറിള്‍ ഉടനെ കീണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ വെള്ളത്തില്‍ നിന്നും മുങ്ങി എടുത്തു .സ്ഥലത്തുണ്ടായിരുന്ന സിനിമ സഹസംവിധായകന്‍ ഇരവിമംഗലം നീലംപടത്തില്‍ തോമസുകുട്ടി രാജുവും സമീപത്തെ വീട്ടില്‍ കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളി കൂത്താട്ടുകുളം വെള്ളാപ്പള്ളിക്കുന്നേല്‍ വീട്ടില്‍ വി.എം. മാത്യുവും കിണറ്റില്‍ ഇറങ്ങി ഇരുവരെയും രക്ഷിച്ചു. എന്നാല്‍ ഇവര്‍ക്ക് കിണറ്റില്‍നിന്ന് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാസേനയെത്തിയാണ് കിണറ്റില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.ഓ​ഗസ്റ്റ് 19 ചൊവ്വാഴ്ച വൈകീട്ട് 3.45-ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമാണ് സംഭവം.

ലെനറ്റ് മുറ്റത്തെ കീണറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.

സിറിള്‍ കുര്യന്‍ ഖത്തറില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ഒരാഴ്ച മുമ്പാണ് സിറിളും മകള്‍ ലെനറ്റും നാട്ടില്‍ എത്തിയത്. സിറിളിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് താമസിക്കാനായി വീട് നോക്കാനാണ് സിറിളും മകളും ഭാര്യ ആന്‍മരിയയുടെ പിതാവ് പാലക്കാട് മംഗലംഡാം സ്വദേശികളായ സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലെ വീട്ടില്‍ എത്തുന്നത്. വീട് സൂക്ഷിക്കുന്നത് തോമസുകുട്ടിയാണ്. സിറിളിന് വീട് തോമസുകുട്ടി കാണിച്ചു കൊടുക്കുന്നതിനിടെ ലെനറ്റ് മുറ്റത്തെ കീണറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →