ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തി

തിരുവനന്തപുരം | വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് (ഓ​ഗസ്റ്റ് 13) തൃശൂരില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും ഓ​ഗസ്റ്റ് 12 ന് രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി 13 ന് രാവിലെയാണ്തൃ ശൂരിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വകീരിച്ചു. അതേ സമയം വിവാദ വിഷയങ്ങളിലൊന്നും തന്നെ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. ഇത്രയൊക്കെ സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചത്.

ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

പിന്നീട് തൃശൂരിലെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ സിപിഎം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എംപി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിലും സുരേഷ് ഗോപി പങ്കെടുക്കും.

കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ ഒന്നും സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശ്ശൂരില്‍ എത്തിയത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →