കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണ്, അഭിഭാഷകര്‍ക്കുള്ളതല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം

ന്യൂഡല്‍ഹി: കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണെന്നും അഭിഭാഷകര്‍ക്കുള്ളതല്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. ആന്ധ്രാപ്രദേശിലെ ഒരു ജില്ലാ കോടതി മാറ്റി സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുമ്പാകെയാണ് ഹര്‍ജി എത്തിയത്.

കോടതി മാറ്റം ആത്യന്തികമായി കക്ഷികള്‍ക്ക് പ്രയോജനം ചെയ്യുമെന്നും കോടതി

ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മച്ചിലിപട്ടണത്ത് നിന്ന് അവനിഗഡ്ഡയിലേക്ക് മാറ്റാന്‍ അനുവദിച്ച ആന്ധ്രാ പ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയാണ് അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്.കോടതി മാറ്റം പ്രാദേശിക അഭിഭാഷകര്‍ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ടാക്കിയേക്കാം എങ്കിലും, അത് ആത്യന്തികമായി കക്ഷികള്‍ക്ക് പ്രയോജനം ചെയ്യുമെന്നും പൊതുതാല്‍പ്പര്യം സംരക്ഷിക്കുമെന്നും നേരത്തെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന് അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി. കോടതി ഇത് അനുവദിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →