പശുക്കടവിൽ വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെ കാണാനില്ല

കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപം പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. ബോബിയുടെ വീട്ടിൽനിന്ന് വനാതിർത്തിയിലേക്ക് 50 മീറ്റർ ദൂരംമാത്രമേയുള്ളൂ.

രാത്രിവൈകിയും തിരച്ചിൽ തുടരുകയാണ്.

. പശുവിനെ മേയ്ക്കാനായി വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാർ ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു. വൈകീട്ട് നാലരയ്ക്ക് മക്കൾ സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മയില്ലെന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാരുംമറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പോലീസിലും വിവരമറിയിച്ചു. പോലീസും വനംവകുപ്പും നാട്ടുകാരുമെല്ലാം രാത്രിവൈകിയും തിരച്ചിൽ തുടരുകയാണ്.

നാട്ടുകാർ ആശങ്കയിൽ

കൂടുതൽ വനമേഖലയിലേക്ക് കയറി തിരച്ചിൽനടത്താൻ രാത്രി പ്രയാസം നേരിടുന്നുണ്ട്. കാട്ടനയിറങ്ങുന്ന മേഖലയാണിത് വന്യജീവി ആക്രമണമാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →