കുമ്പഴയിൽ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതികള്‍ പിടിയിലായി

പത്തനംതിട്ട | കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ പ്രതികള്‍ പത്തനംതിട്ട പോലീസിന്റെ പിടിയിലായി. ഒന്നാംപ്രതി മലയാലപ്പുഴ അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ സുനില്‍ തോമസ്(39), രണ്ടാം പ്രതി അട്ടച്ചാക്കല്‍ ഈസ്റ്റ് താന്നിമൂട്ടില്‍ വീട്ടില്‍ ജോബി തോമസ് (45) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബന്ധുക്കളാണ്.

ജൂലൈ 15ന് രാത്രിയാണ് കുമ്പഴ കിഴക്കേ മുറിയില്‍ മോഹന്‍ ജോര്‍ജിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ മോഷണം പോവുന്നത്. സുനില്‍ പത്തനംതിട്ട പോലീസ് .രജിസ്റ്റര്‍ ചെയ്ത മറ്റൊരു ക്രിമിനല്‍ കേസില്‍ കൂടി പ്രതിയാണ്.

പത്തനംതിട്ട ഡിവൈ എസ് പി ന്യൂമാന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്‌പെക്ടര്‍ കെ സുനിമോന്‍, എസ് ഐമാരായ ജി ജോണ്‍, കെ ആര്‍ രാജേഷ് കുമാര്‍, അലോഷ്യസ്സ്, രാജേഷ് കുമാര്‍, സി പി ഓമരായ മാത്യു എബ്രഹാം, ഷിബു, സുമന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →