കോഴിക്കോട് | ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയും റാഗിങിന് വിധേയനാക്കുകയും ചെയ്തതായി പരാതി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതാണ് മർദനത്തിന് കാരണം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം. നടുവണ്ണൂര്‍ വാകയാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. അക്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
വിലക്ക് മറികടന്ന് വീണ്ടും പോസ്റ്റിട്ടതാണ് മര്‍ദനം
. ഒരു തവണ പോസ്റ്റിട്ടപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ വിലക്കിയിരുന്നതായി പറയുന്നു. വിലക്ക് മറികടന്ന് വീണ്ടും പോസ്റ്റിട്ടതാണ് മര്‍ദനത്തിനു കാരണം. അക്രമത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ബാലുശ്ശേരി പോലീസ് കേസെടുത്തത്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. .
