ആശുപത്രികൾക്ക് ഉപകരണങ്ങൾ നൽകിയ ഇനത്തിൽ വിതരണക്കാർക്ക് നൽകാനുളളത് 158 കോടി

തിരുവനന്തപുരം: ഹൃദ്രോഗചികിത്സയ്ക്കുള്ള ഉപകരണങ്ങൾ വാങ്ങിയവകയിൽ മെഡിക്കൽ കോളേജുകൾ അടക്കം 21 സർക്കാർ ആശുപത്രികൾ വിതരണക്കാർക്ക് നൽകാനുള്ളത് 158.68 കോടിരൂപ. ആശുപത്രി വികസനസമിതികൾവഴി കാത്ത് ലാബുകളിലേക്ക് വാങ്ങിയ ഉപകരണങ്ങളുടെ കുടിശ്ശികയാണിത്. . കുടിശ്ശികത്തുകയിൽ 41.34 കോടിയോളം രൂപ 2024 ജൂണിനുമുമ്പ് നൽകാനുള്ളതാണ്. .മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നുവാങ്ങി നൽകിയ ഇനത്തിൽ 2020-21 മുതലുള്ള കുടിശ്ശിക വിതരണക്കാർക്ക് നൽകാനുണ്ട്. 2024-25 വരെ 693.78 കോടി രൂപ വിതരണക്കാർക്ക് നൽകാനുണ്ടെന്ന് ആരോഗ്യവകുപ്പുതന്നെ വ്യക്തമാക്കിയിരുന്നു.

ഇത്രയധികം കുടിശ്ശിക ഇതുവരെ ഉണ്ടായിട്ടില്ലെന്നും 25-നകം കുടിശ്ശിക നൽകിയില്ലെങ്കിൽ വിതരണം നിർത്തിവെക്കുന്നതടക്കമുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്നും ചേമ്പർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്‌സ് ആൻഡ് ഡിസ്‌പോസബിൾസ് പ്രസിഡന്റ് സതീഷ് പറഞ്ഞു.

പണം വിനിയോഗിക്കുന്നതിന് ജില്ലാകളക്ടറുടെവരെ അനുമതി വേണ്ടിവരുന്നതാണ് കാലതാമസത്തിന് കാരണം.
.

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങിനൽകുന്ന മരുന്ന് അപര്യാപ്തമാകുമ്പോഴാണ് ആശുപത്രി വികസനസമിതികളുടെ പണം ഉപയോഗിച്ച് വാങ്ങുന്നത്. പണം വിനിയോഗിക്കുന്നതിന് ജില്ലാകളക്ടറുടെവരെ അനുമതി വേണ്ടിവരുന്നതാണ് കാലതാമസം വരുത്തുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി ശസ്ത്രക്രിയ മുടങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷിച്ച വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →