ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് | അടയ്ക്ക പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം..

സുഹൃത്തിന്റെ വീട്ടില്‍ അടയ്ക്ക പറിക്കുന്നതിനിടെ കമുകില്‍ ചാരി വച്ച ഇരുമ്പ് കോണി തെന്നി ഉല്ലാസിന്റെ കയ്യിലുള്ള ഇരുമ്പ് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനില്‍ തട്ടിയതാണ് ഷോക്ക് ഏല്‍ക്കാന്‍ കാരണം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →