യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്

ടെഹ്റാന്‍ | ഇസ്‌റായേലുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. നാളെ (ജൂൺ 20) ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യന്‍ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞരുമായും ഇറാന്‍ മന്ത്രി ചര്‍ച്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. ആണവ പദ്ധതിയില്‍ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെയാണിത്.

ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ യൂറോപ്യന്‍ നേതാക്കളോട് അഭ്യര്‍ഥിക്കാനുംകൂടിയാണ് അബ്ബാസ് അരാഗ്ചിയുടെ യാത്ര

ഇസ്‌റായേലിന്റെ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ യൂറോപ്യന്‍ നേതാക്കളോട് അഭ്യര്‍ഥിക്കാനാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ യാത്രയെന്ന് ഒരു അറബ് മാധ്യമം റിപോര്‍ട്ട് ചെയ്തു. ഇറാനെതിരെ ഇസ്‌റായേല്‍ നടത്തുന്ന ആക്രമണത്തെ നേരത്തെ പിന്തുണച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവില്‍ സംഘര്‍ഷം കുറയ്ക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അബ്ബാസ് അരാഗ്ചിയുടെ യാത്ര..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →