മൂഴിയാര്‍ ഡാമിന്റെ മൂന്നുഷട്ടറുകൾ തുറന്നു : പൊതുജനങ്ങൾ ജാഗ്രത പുലര്‍ത്തണം

പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും രണ്ടും ഷട്ടറുകള്‍ 10 സെന്റീ മീറ്ററും രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീ മീറ്ററും തുറന്നാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്

നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം

ഇതുകാരണം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.

.. മൂഴിയാര്‍ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമായി നിജപ്പെടുത്തിയിരിക്കുകയാണ്. രാത്രി 10 മണിയിലെ ജലനിരപ്പ് 189.80 മീറ്ററാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →