പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത നെതന്യാഹുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ സ്ഥിതിഗതികളെ ക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചു

ജൂൺ 13 വെള്ളിയാഴ്ച രാവിലെയാണ് ഇറാന് നേര്‍ക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെ മോദിയെ നെതന്യാഹു ഫോണില്‍ ബന്ധപ്പെടുകയും ഉരുത്തിരിയുന്ന സാഹചര്യം പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സംഭാഷണവേളയിലാണ് മേഖലയിലെ സ്ഥിതിഗതികളെ ക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചത്. നെതന്യാഹുവുമായി സംസാരിച്ച വിവരം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ മോദി പങ്കുവെച്ചിട്ടുമുണ്ട്.

വ്ലാദിമിര്‍ പുടിനുമായും ഡോണാള്‍ഡ് ട്രംപുമായും നെതന്യാഹു സംസാരിച്ചിരുന്നു.

ഇറാനെ ആക്രമിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും നെതന്യാഹു സംസാരിച്ചിരുന്നു. ഇറാനിലെ ടെഹ്‌റാന്‍, നതാന്‍സ്, ടബ്രിസ്, ഇസ്ഫഹാന്‍, അരാക്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സൈനിക മേധാവിമാരും ആണവശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെയുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →