വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് ശരീരത്തിൽ തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്

പനമരം (വയനാട്): വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ് തുളച്ചുകയറി പരിക്കേറ്റത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പെല്ലറ്റുകള്‍ ഇരുവരുടെയും ശരീരത്തില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകൊണ്ട് വെടിവയ്ക്കുന്നതിനിടെയാണ് അപകടം

മാനന്തവാടിക്കടുത്ത് നാലാംമൈല്‍ ഭാഗത്തുനിന്ന് ജൂൺ 7 ശനിയാഴ്ച രാത്രി വിരണ്ടോടിയ പോത്ത് കാപ്പുംചാല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയോടെ എത്തി. പ്രദേശത്തെത്തിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാര്‍ ചേര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകൊണ്ട് വെടിവയ്ക്കുന്നതിനിടെയാണ് രണ്ടുപേരുടെ ശരീരത്തില്‍ പെല്ലറ്റ് തുളച്ചുകയറി അപകടമുണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →