തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ജൂൺ 7ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തെന്നലയുടെ മൃതദേഹം രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും.
ജൂൺ 6 വെളളിയാഴ്ചയാണ് തെന്നല അന്തരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ദിരാഭവനില്‍ എത്തി അന്തിമോപചാരം അർപ്പിക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂൺ 6 വെളളിയാഴ്ചയാണ് തെന്നല അന്തരിച്ചത്. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അടക്കം തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വീട്ടിലും ആശുപത്രിയിലും എത്തിയിരുന്നു
