നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

തിരുവല്ല| തിരുവല്ലയില്‍ നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്ക്കച്ചിറയില്‍ വീട്ടില്‍ രാജേഷ് (അബു- 45) ആണ് മരിച്ചത്.ഇന്നലെ(മെയ് 31) വൈകിട്ട് 5.15ഓടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ ആയിരുന്നു സംഭവം. പാടശേഖരത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ മധ്യത്തിലേക്ക് വള്ളത്തില്‍ പോകവേ ഒഴുക്കില്‍പ്പെട്ട് മറിയുകയായിരുന്നു

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

നീന്തല്‍ വശമില്ലാതിരുന്ന രാജേഷ് ഇതോടെ വെള്ളത്തില്‍ മുങ്ങി. അടുത്ത ബന്ധു ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ സമീപവാസികള്‍ രാജേഷിനെ മുങ്ങിയെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സജിത. മക്കള്‍: അഖില്‍, രജനി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →