റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് | വടകര ദേശീയ പാതയിലെ സര്‍വ്വീസ് റോഡിലെ കുഴിയില്‍ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലില്‍ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സര്‍വ്വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ

ലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

മെയ് 31ശനിയാഴ്ച രാത്രി ഒമ്പതോടുകൂടിയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ റഫീഖിനെ നാട്ടുകാര്‍ ചേര്‍ന്ന് മാഹി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചിരുന്നു. പരുക്ക് ഗുരുതരമാതിനാല്‍ . എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ റഫീഖ് മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →