മലപ്പുറം | കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ നടപടി. എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെ പുറത്താക്കിയിട്ടുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് നടപടി സ്വീകരിച്ചത്.
കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പാലം നിര്‍മിക്കണം. ദേശീയപാത 66ല്‍ 17 ഇടങ്ങളിലെ എംബാങ്ക്‌മെന്റ് നിര്‍മാണം വിദഗ്ധ സമിതി പഠിക്കും. ഭാരം താങ്ങാന്‍ മണ്ണിന് കഴിയാത്തതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. .
