തിരുവനന്തപുരം: പക്ഷാഘാതം,വായിലെ ക്യാൻസർ,പ്രമേഹം തുടങ്ങിയ രോഗങ്ങളെ ഉമിനീർ പരിശോധിച്ച് തിരിച്ചറിയാനുള്ള ബയോസെൻസറുകള്‍ കണ്ടെത്തി മലയാളി.അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് ഇലിനോയ്സ് ഷിക്കാഗോയില്‍ നിന്ന് ബയോ മെഡിക്കല്‍ എൻജിനിയറിംഗ് വിഭാഗത്തില്‍ ഗവേഷണം നടത്തിയ ഡോ.ഹരിത ജോർജ് ഈ കണ്ടുപിടിത്തത്തിന് പി.എച്ച്.ഡി നേടി.
‘ഇന്റലിജന്റ് സലൈവറി ബയോസെൻസെഴ്സ് ഫോർ സിസ്റ്റമിക് ഡിസീസ് റിസ്ക് പ്രഡിക്ഷൻ’ എന്നതായിരുന്നു ഗവേഷണ വിഷയം.
നോണ്‍ പ്രോട്ടീൻ തന്മാത്രകള്‍ ബയോ മാർക്കറുകളായി ഉപയോഗിച്ച് ഇലക്‌ട്രോ കെമിസ്ട്രിയുടെയും മെഷീൻ ലെണിംഗിന്റെയും മാതൃകകളിലൂടെ രോഗങ്ങള്‍ വരാനും ആവർത്തിക്കാനുള്ള സാദ്ധ്യത കണ്ടെത്താനാണ് ഹരിത ശ്രമിച്ചത്. മെഷീൻ ലെണിംഗിന്റെ അടിസ്ഥാനത്തില്‍ ഇലക്ടോകെമിക്കല്‍ ഡാറ്റാ വികസിപ്പിച്ചു. അതിലൂടെ ജൈവതന്മാത്രകളുടെ അവസ്ഥ അറിഞ്ഞ് രോഗ സാദ്ധ്യത പ്രവചിക്കുന്ന ഇന്റലിജന്റ് സലൈവ ബയോസെൻസർ സിസ്റ്റമാണ് ഹരിത വികസിപ്പിച്ചത്. ‘ഇന്റലിജന്റ് സലൈവറി ബയോസെൻസെഴ്സ് ഫോർ സിസ്റ്റമിക് ഡിസീസ് റിസ്ക് പ്രഡിക്ഷൻ’ എന്നതായിരുന്നു ഗവേഷണ വിഷയം.
തിരുവനന്തപുരം കവടിയാർ ചിരാതില്‍ പ്രമുഖ ചിത്രകാരൻ ആർ.ജോർജിന്റെയും ജെ.എല്‍. ഷീലയുടെയും മകളും കണ്ണൂർ കേളകം തുരുത്തിയില്‍ ദീപു ജോർജിന്റെ ഭാര്യയുമാണ്
