തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന് രണ്ട് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ കൂടി ഒരുങ്ങുന്നു.19.47 കോടി രൂപ ചെലവിൽ പവർഹൗസ് റോഡിലും 18 കോടി രൂപ ചെലവിൽ ചാല വാണിയംകുളത്തുമാണ് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
ഇവ രണ്ടിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്
.രണ്ട് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രവും അഞ്ച് നിലകളിലാണ് ഉയരുന്നത് .പുത്തരിക്കണ്ടത്ത് പാർക്കിംഗ് കേന്ദ്രത്തോട് ചേർന്നുള്ള ഇലക്‌ട്രിക് ചാർജിംഗ് കേന്ദ്രത്തിന്റെ ജോലികളും പൂർത്തിയായി. കാർ പാർക്കിംഗിനെത്തുന്നവർക്കും പുറത്തുള്ളവർക്കും ഇവിടെയെത്തി തങ്ങളുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യാം.
ആകെ 210 കാറുകള്‍ക്ക് പാർക്ക് ചെയ്യാൻ കഴിയും . പ്രീ -എൻജിനിയേഴ്സ് ഫാബ്രിക്കേറ്റഡ് ബോഡിയാണ്. ഫൗണ്ടേഷൻ കോണ്‍ക്രീറ്റിലാണ്. ഇതിന്റെ സ്ട്രക്ച്ചർ ജോലികള്‍ പൂത്തിയായി. മെക്കാനിക്കല്‍,ഓട്ടോമേഷൻ,ഉയർത്തല്‍ ജോലികളാണിനി ബാക്കിയുള്ളത്. ജൂണോടെ തുറന്നു പ്രവർത്തിക്കും
