വാഹനാപകടത്തിൽ ബെെക്ക് യാത്രികന് ദാരുണാന്ത്യം

കലഞ്ഞൂര്‍ (പത്തനംതിട്ട): പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്.സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. ഇഞ്ചപ്പാറയ്ക്ക് സമീപം ഏപ്രിൽ 2 വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന യാത്രക്കാരനെ പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തുപാറ വേങ്ങവിളയിൽ ബൈജുവിനെ (32) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്.

കൂടൽ ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ അതേഭാഗത്തുനിന്ന് വന്ന ബൈക്ക് മറികടക്കുമ്പോഴാണ് എതിരേവന്ന ബൈക്കിൽ ഇടിച്ചത്. കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽവെച്ചാണ് അനീഷ് മരിച്ചത്. അനീഷിന്റെ അമ്മ സുധ. ഭാര്യ- മാനസ. മകൾ-അമേയ
.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →