സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവയ്ക്ക് നിരോധനം

ശ്രീനഗര്‍|പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തി. യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി. സൈനിക യൂണിഫോമുകള്‍ വാങ്ങുകയും സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തനാനുമതിയെക്കുറിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ രേഖാമൂലം വിവരം കൈമാറണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി.

കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് കുമാര്‍ ഷാവനാണ് നിരോധനത്തിന് ഉത്തരവിട്ടത്. പൊതു സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടായേക്കാവുന്ന ഭീഷണി സാധ്യത കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു. 15 ദിവസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →