ഒഴുക്കിൽ പെട്ട് കാണാതായ എം.ടെക്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം നദിയില്‍ കാണാതായ എം.ടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രമണ്യം (24) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വിതുര ഫയര്‍ ഫോഴ്‌സ് സംഘവും വിതുര പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളച്ചാട്ടത്തിന് സമീപം എട്ടംഗ സംഘത്തോടൊപ്പം കുളിക്കാനെത്തിയതായിരുന്നു രാജ് സുബ്രഹ്‌മണ്യം. നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. വലിയമല ഐഇഎസ്ടി വിദ്യാര്‍ഥിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →