പാലക്കാട്: ശാസ്ത്രീയ കൃഷിരീതിയിലൂടെ കാര്‍ഷികമേഖലയെ ലാഭകരമാക്കാം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉല്‍പാദനം വര്‍ധിപ്പിച്ച് കൃഷി ലാഭകരമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പെരുമാട്ടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണസമൃദ്ധി -കര്‍ഷക ചന്തയും കര്‍ഷക ദിനവും വണ്ടിത്താവളം എ.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. …