തിരുവനന്തപുരം | ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് പി കെ മനോജ്, ജൂനിയര്‍ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗീതാകുമാരി, അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എ കെ ഷാഹിന എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി വി ശിവന്‍കുട്ടി
നിര്‍ദേശം റദ്ദ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംഭവത്തെ കുറിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്..ഇതോടൊപ്പം സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാതിയുമായി മുന്നോട്ട് വന്ന കെ അബ്ദുല്‍ കലാമിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവാദമായ ഉത്തരവ്
2025 ഏപ്രില്‍ 22ന് മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും 2025 ഏപ്രില്‍ 20ന് ഡി ഡി ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശം എന്ന സൂചന ചൂണ്ടിക്കാട്ടി ‘ക്രിസ്തുമത വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപോര്‍ട്ടാക്കി രണ്ട് ദിവസത്തിനകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഉത്തരവ് വിവാദമായതോടെ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. .
..
പൊതുവിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് പി കെ മനോജ്, ജൂനിയര്‍ സൂപ്രണ്ട് അപ്സര എന്നിവര്‍ നല്‍കിയ നിര്‍ദേശപ്രകാരം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എ കെ ഷാഹിനയാണ് ഏപ്രില്‍ 22ന് മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍. എയ്ഡഡ്..പ്രധാനാധ്യാപകര്‍ക്കും കത്തയച്ചത്. ‘താങ്കളുടെ സ്‌കൂളില്‍ നിന്ന് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപോര്‍ട്ട് രണ്ട് ദിവസത്തിനകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. ഉത്തരവ് വിവാദമായതോടെ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു. .
.
