ആശാ വർക്കർമാരുടെ സമരത്തിന് വൻ പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ

തിരുവനന്തപുരം : ആശമാർ നടത്തുന്ന ധർമ സമരം വിജയിച്ചേ മതിയാകൂയെന്നു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ.ഖദീജ മുംതാസ് . ഓണറേറിയം 21,000 രൂപ എന്ന ന്യായമായ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവർ, ന്യായമായ വർധന ആവശ്യപ്പെടുമ്പോൾ എതിർക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ലെന്ന് ഖദീജ മുംതാസ് പറഞ്ഞു.

ഐക്യദാർഢ്യമർപ്പിച്ച് സാംസ്കാരിക കേരളം

2 മാസത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശാ സമരത്തിന് പിന്തുണ വിളംബരം ചെയ്ത് സാംസ്കാരിക കേരളം ഐക്യദാർഢ്യമർപ്പിച്ചു ജോസഫ് സി. മാത്യു അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ വിഡിയോ സന്ദേശത്തിലൂടെ ആശമാരെ അഭിസംബോധന ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →