പട്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം നല്‍കണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അശ്വിനികുമാർ ചൗബെ ആവശ്യപ്പെട്ടു. എൻ.ഡിഎ സഖ്യ രൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ച ആളാണ് നിതീഷ് കുമാറെന്നും പ്രധാനമന്ത്രി മോദിയുടെ കൈകള്‍ക്ക് ശക്തി പകർന്ന വ്യക്തിയാണ് അദ്ദേഹമെന്നും ചൗബെ വ്യക്തമാക്കി. അന്തരിച്ച ജഗ്ജീവൻ റാമിനു ശേഷം ബിഹാറിന്‍റെ മറ്റൊരു പുത്രന് ഈ സ്ഥാനം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വരുന്ന തെരഞ്ഞെടുപ്പില്‍ എൻഡിഎ ഘടകകക്ഷികളെല്ലാം നിതീഷിനെ സഖ്യനേതാവായി അംഗീകരിക്കുന്നു
ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന നിതീഷിനു ബിജെപി ‘മാന്യമായി പുറത്തുപോകാനുള്ള അവസരം’നല്‍കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.എന്നാല്‍, വരുന്ന തെരഞ്ഞെ ടുപ്പില്‍ എൻഡിഎ ഘടകകക്ഷികളെല്ലാം നിതീഷിനെ സഖ്യനേതാവായി അംഗീകരിക്കുന്നുവെന്ന് അമിത് ഷാ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജെഡി-യു വക്താവ് നീരജ് കുമാർ ചൂണ്ടിക്കാട്ടി.
അതേസമയം, ബിജെപിക്ക് നിതീഷിനെ ഒഴിവാക്കാൻ താത്പര്യമുണ്ടെന്നത് ശരിയാണെന്നും എന്നാല്‍ ആ കസേരയില്‍ ഇരിക്കുക തേജസ്വി യാദവ് ആയിരിക്കുമെന്നും ആർജെഡിയും പ്രതികരിച്ചു
