കൊച്ചി- ശ്രീ രാധാമാധവിന്‍റെയും ഗൗര നിത്യയുടേയും അനുഗ്രഹാശിസുകളോടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷം 2020 ആഗസ്റ്റ് 12ന് ഡിജിറ്റല്‍ ആയി ആഘോഷിക്കുന്നു. ഇന്‍റര്‍ നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ് എന്ന ഭക്ത സംഘടനയുടെ കൊച്ചി ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായാണ് ശ്രീകൃഷ്ണജന്മാഷ്ടമി ആഘോഷങ്ങള്‍ ഡിജിറ്റല്‍ ആയി നടത്തുന്നത്. നൂറുകണക്കിന് ഭക്ത ജനങ്ങള്‍ തങ്ങളുടെ വീടുകളിലിരുന്ന് പരിപാടികളില്‍ പങ്കെടുക്കും. അഭിഷേകം, സാംസ്കാരിക പരിപാടികള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.
പുഷ്പാലങ്കാരം-501, കലശാഭിഷേകം-301, ശംഖാഭിഷേകം-501, ഭോഗ നൈവേദ്യം-100, ശ്രീകൃഷ്ണാര്‍ച്ചന-101, അഭിഷേകം വഴിപാട്- 101, തുളസി, പുഷ്പ വഴിപാട്- 101, എന്നിങ്ങനെയും കൂടാതെ നിങ്ങളുടെ സംഭാവനകള്‍ അതെത്രയായലും അതും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കൊച്ചി പനമ്പളളി ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍-67892668643
ഐഎഫ്എസ് സി കോഡ്: എസ്ബിഐ 0078658
എന്ന നമ്പരില്‍ നിക്ഷേപിക്കാവുന്നതാണ്. ഈ ലൈവ് പരിപാടി കള്‍ കുടുംബസമേതം ഭക്തജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ ഇരുന്ന് പങ്കെടുക്കണ മെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ : +91 8921149952, 9745110949

