തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ രാപകല്‍ സമരം 7 -ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ (മാർച്ച്22) നടന്ന സമരപരിപാടികള്‍ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഇന്നലെ നടന്ന സമരത്തില്‍ മലപ്പുറം ജില്ലയിലെ അങ്കണവാടി ജീവനക്കാരാണ് പങ്കെടുത്തത്.ഇന്ത്യൻ നാഷണല്‍ അങ്കണവാടി എംപോയീസ് ഫെഡറേഷൻ (ഐ.എൻടി.യു.സി) യൂണിയൻ പ്രസിഡന്റ് അജയ് തറയില്‍ അദ്ധ്യക്ഷനായി..
.കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ വി.എം.സുധീരൻ,കെ.മുരളീധരൻ എന്നിവർ അഭിവാദ്യം ചെയ്തു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ജോസഫ് വാഴയ്ക്കൻ,ബിന്ദു കൃഷ്ണ,ഐ.എൻ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ.ജോസഫ്,നന്ദിയോട് ജീവകുമാർ,പി.സോണാള്‍.ജി,എം.പി.കുമാർ,ഗോപാലകൃഷ്ണൻ അടിയാട്ടില്‍,അനില്‍ തലപ്പള്ളി,സമരസമതി നേതാക്കളായായ പി.കെ.ശോഭന., കെ.ടി.വസന്തകുമാരി, രേഷ്മ.വി,ബീനാ.സി.കെ,എം.പി.ലക്‌ഷമി എന്നിവർ സംസാരിച്ചു.
