റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമലയിൽ തീർത്ഥാടകർക്ക് നഷ്ടമായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കി പൊലീസ്

March 22, 2025 - 5:39 am

പത്തനംതിട്ട: കഴിഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത്, പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് നഷ്ടമായ 70 മൊബൈൽ ഫോണുകൾ പൊലീസ് തിരിച്ചുനൽകി. സി.ഇ.ഐ.ആർ പോർട്ടൽ എന്ന മൊബൈൽ ഉപകരണങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ, അതിനായി രജിസ്റ്റർ ചെയ്യാവുന്ന മൊബൈൽ ആപ്പ് ആണ് സി.ഇ.ഐ.ആർ.

സൈബർ ഹെൽപ്‌ഡെസ്കിലെ പൊലീസ് ഉദ്യോഗസ്ഥർ ഈ ഫോണുകൾ നിലവിൽ ഉപയോഗിക്കുന്നവരെ കണ്ടെത്തി, അവരോട് വിവരം അറിയിച്ചു, തുടർന്ന് ഫോൺ തിരികെ ലഭ്യമാക്കുകയായിരുന്നു. മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ, അതിനായി രജിസ്റ്റർ ചെയ്യാവുന്ന മൊബൈൽ ആപ്പ് കൂടിയാണ് സി.ഇ.ഐ.ആർ. പമ്പ പൊലീസ് ഇൻസ്‌പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് ഹെൽപ്‌ഡെസ്ക് പ്രവർത്തിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *