ന്യൂഡല്‍ഹി: യു.എ.ഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലക്കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും . മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, പെരുംതട്ട വളപ്പില്‍ മുരളീധരന് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ ദയാഹര്‍ജികള്‍ യു.എ.ഇയിലെ പരമോന്നത കോടതി തള്ളിയിരുന്നു.
ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം ഫെബ്രുവരി 28-ാം തീയതിയാണ് യു.എ.ഇ. അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. എമിറാത്തി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിനാണ് മുരളീധരന് വധശിക്ഷ ലഭിച്ചത്.
