നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

വാഷിംങ്ങ്ടൺ: വിദ്യാർത്ഥികളുടെ നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിച്ചാൽ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമെന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ആണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രതിഷേധിക്കുന്ന വിദേശ വിദ്യാർത്ഥികൾ തടവുശിക്ഷ നേരിടുകയോ നാടുകടത്തലിന് വിധേയരാകുകയോ ചെയ്യേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഭീഷണി

‘നിയമവിരുദ്ധമായ പ്രതിഷേധങ്ങൾ അനുവദിക്കുന്ന കോളേജുകൾ, സ്കൂളുകൾ, സർവകലാശാലകൾ എന്നിവയ്ക്ക് ഫെഡറൽ ഫണ്ടിങ് അവസാനിപ്പിക്കും. പ്രതിഷേധക്കാർ തടവുശിക്ഷ നേരിടുകയോ അല്ലെങ്കിൽ വന്ന രാജ്യത്തേക്ക് മടങ്ങിപോവുകയോ വേണം. അമേരിക്കൻ വിദ്യാർത്ഥികളാണെങ്കിൽ, അവരെ എന്നത്തേക്കുമായി പുറത്താക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യും,’ എന്ന് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →