പൂവാർ: ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും തടയാൻ ശ്രമിച്ച കണ്ടക്ടറിനെ മർദ്ദിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കരുംകുളം പുല്ലുവിള പി.പി വിളാകം ഹൗസില്‍ രാജു(28) ആണ് പിടിയിലായത്. മാർച്ച് 3 തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊച്ചുപള്ളി ജംഗ്ഷനിലാണ് സംഭവം.
കണ്ടക്ടറുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമം
.
തിരുവനന്തപുരത്തു നിന്ന് പൂവാറിലേക്ക് വരികയായിരുന്ന ബസില്‍ അമ്പലത്തറയില്‍ നിന്നാണ് രാജു കയറിയത്. മുൻവാതിലിലൂടെ കയറിയ ഇയാള്‍ മുന്നില്‍ നിന്നിരുന്ന സ്ത്രീകളെ സ്പർശിച്ച് ഉപദ്രവിക്കാൻ തുടങ്ങി. ഇതുകണ്ട ഡ്രൈവർ വിവരം കണ്ടക്ടറോട് പറഞ്ഞു.ഇത് ചോദ്യംചെയ്ത കണ്ടക്ടറോട് തട്ടിക്കയറിയ പ്രതി അസഭ്യം വിളിക്കാൻ തുടങ്ങി.കരിച്ചല്‍ എത്തിയതോടെ കണ്ടക്ടറുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ആക്രമിക്കുകയുമായിരുന്നു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി
ഡ്രൈവർ ബസ് നിറുത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പരിക്കേറ്റ കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയിലെ കണ്ടക്ടർ സോമൻ (56) പൂവാർ ഗവ.ആശുപത്രിയില്‍ ചികിത്സതേടി. കണ്ടക്ടറുടെ മൊഴിയില്‍ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
