ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി

കോയമ്പത്തൂർ : ഭാര്യയെ കോയമ്പത്തൂരിലെ വീട്ടില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് ഭാര്യയെ സംശയമായിരുന്നതും കുടുംബപ്രശ്‌നവുമാണ് ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നവിവരം. സംഭവത്തില്‍ കോയമ്പത്തൂര്‍ പോലീസും അന്വേഷണം ആരംഭിച്ചു.

കാറില്‍ രക്ഷപ്പെട്ട ഇയാള്‍ പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു

പാലക്കാട് വണ്ടാഴി സ്വദേശിയായ കൃഷ്ണകുമാറാണ്(50) ഭാര്യ സംഗീത(47)യെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. മാർച്ച് 3 തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോയമ്പത്തൂരിലെ പട്ടണത്തെ വീട്ടില്‍വെച്ചാണ് കൃഷ്ണകുമാര്‍ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ കാറില്‍ രക്ഷപ്പെട്ട ഇയാള്‍ പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു..

കൃഷ്ണകുമാറിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പൊലീസ്

കൃഷ്ണകുമാറും സംഗീതയും പട്ടണം ലക്ഷ്മിനഗറിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്. കോവില്‍പാളയത്തെ സ്വകാര്യസ്‌കൂളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിഭാഗം കോര്‍ഡിനേറ്ററായി ജോലിചെയ്തുവരികയായിരുന്നു സംഗീത..കൃഷ്ണകുമാറിന് ഭാര്യയെ സംശയമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ മക്കളെ സ്‌കൂളിലേക്ക് അയച്ചതിന് ശേഷവും ഇരുവരും തമ്മില്‍ . തര്‍ക്കമുണ്ടായി. പിന്നാലെ കൃഷ്ണകുമാര്‍ കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് സംഗീതയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ സംഗീത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →