ഡല്‍ഹി: സംസ്ഥാനത്തെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടില്‍ മാറ്റം വരുത്തി കോണ്‍ഗ്രസ് .സ്റ്റാർട്ടപ്പുകള്‍ കടലാസില്‍ മാത്രം ഒതുങ്ങരുതെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കേരളസർക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം. എന്നാല്‍ റിപ്പോർട്ടുകള്‍ യാഥാർഥ്യമല്ല. കേരളത്തില്‍ നിരവധി ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിയെന്ന മാധ്യമ റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് തരൂർ നിലപാട് മയപ്പെടുത്തുന്നത്.
ഹൈക്കമാൻഡും കേരളത്തിലെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം.
.കേരളം വ്യവസായ സൗഹൃദമാണെന്ന മുൻ നിലപാടാണ് തരൂർ തിരുത്തിയത്. ഹൈക്കമാൻഡും കേരളത്തിലെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. വ്യവസായവകുപ്പിന്റെ സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശി തരൂരിനെ അറിയിച്ചിരുന്നു.

