ന്യൂ ഡൽഹി : . ചരക്കുസേവന നികുതി (ജിഎസ്ടി) നിയമത്തിനും കസ്റ്റംസ് നിയമത്തിനും മുൻകൂർ ജാമ്യം ബാധകമാണെന്ന് സുപ്രീംകോടതി. .ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഇത്തരം കേസുകളിൽ എഫ്ഐആർ ഇല്ലെങ്കില്‍പോലും വ്യക്തികൾ മുൻകൂർ ജാമ്യത്തിനു കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കസ്റ്റംസ്, ജിഎസ്ടി നിയമപ്രകാരം ഉള്ള ശിക്ഷാ വ്യവസ്ഥകൾ ക്രിമിനൽ നടപടിച്ചട്ടത്തിനും ഭരണഘടനയ്ക്കും അനുയോജ്യമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് ഈ സുപ്രധാന കോടതി വിധി വന്നത്.
അറസ്റ്റ് ചെയ്യാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നു.
ജിഎസ്ടി, കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഏകപക്ഷീയമായ തടങ്കലുകളിലേക്കും മൗലികാവകാശ ലംഘനത്തിലേക്കും നയിക്കുന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു

