തൃശ്ശൂർ: തൃശൂർ നെടുപുഴയിൽ യാത്രക്കാരി തീവണ്ടിയിൽ നിന്നു വീണു മരിച്ചു. ആലത്തൂർ എരിമയൂർ സൂര്യൻ കുളമ്പ് വീട്ടിൽ പുഷ്പലത (57) ആണ് മരിച്ചത്. എറണാകുളത്ത് ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ഫെബ്രുവരി 22 ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.
.ഭർത്താവ്: ബാലചന്ദ്രൻ,മക്കൾ: അഭിജിത്ത് (കാനഡ), അഭിരാമി (ഖത്തർ). മരുമക്കൾ: അഞ്ജു, രാഖിൽ. സഹോദരങ്ങൾ: ധനിക, സരള
