രാജസ്ഥാനിലെ ബികാനറില്‍ ദേശീയ ഗെയിംസ് സ്വർണമേഡല്‍ ജേതാവായ പവർലിഫ്റ്റിംഗ് വനിതാ കൗമാരതാരത്തിന് പരിശീലനത്തിനിടെ ദാരുണാന്ത്യം . ജൂനിയർ നാഷണല്‍ ഗെയിംസ് സ്വർണമെഡല്‍ ജേതാവായ യഷ്തിക ആചാര്യയാണ് മരിച്ചത്. രാജസ്ഥാനിലെ ബികാനറില്‍ ഒരു ജിമ്മിലായിരുന്നു സംഭവം. യുവതാരം പരിശീലകനൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം നടന്നത്.
.
270 കിലോ ഭാരമുള്ള ബാർബെല്‍ ഉയർത്തുന്നതിനിടെയായിരുന്നു ദുരന്തം സംഭവിച്ചത്. ബാർബെല്‍ കഴുത്തില്‍ വീണതിനെ തുടർന്ന് കഴുത്ത് ഒടിഞ്ഞു. ഉടൻ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും യുവതാരത്തെ രക്ഷിക്കാനായില്ല. പരിശീലകനും നിസാരപരിക്കേറ്റ് രക്ഷപ്പെട്ടു.


